പാഞ്ചജന്യം മണിയൂർ sound of youth

ചൊവ്വാഴ്ച

മണിയൂർ ചരിത്രം

panjajanyam m

പ്രാക് ചരിത്രം
കടത്തനാട്ടിലെ കുറ്റിപ്പുറം കോവിലകത്തിന്‍റെ അധീനതയില്‍പ്പെട്ട മണിയൂര്‍, മന്തരത്തൂര്‍, പാലയാട്, കരുവഞ്ചേരി എന്നീ നാല് അംശങ്ങള്‍ കൂടിയതാണ് മണിയൂര്‍ പഞ്ചായത്ത്. തച്ചോളി ഒതേനനന്‍റെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പഴയകാലചരിത്രം ഈ പഞ്ചായത്തിനുണ്ട്.


സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
നെല്ലാച്ചേരി രാമര്‍ കുറുപ്പ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത പ്രധാനികളിലൊരാളാണ്. അദ്ദേഹം വാര്‍ധയില്‍ ഗാന്ധിജിയുടെ ശിഷ്യനായി വളരെക്കാലം സേവനമനുഷ്ഠിച്ചു. കെ. കേളപ്പന്‍റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. തറമ്മല്‍ കൃഷ്ണന്‍, വാകയാട് നാരായണന്‍ നമ്പ്യാര്‍, ടി.കെ. നാരായണന്‍ നമ്പ്യാര്‍, എ. നാരായണന്‍ അടിയോടി എന്നിവരും സജീവമായി ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്തിട്ടുണ്ട്.


പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1954 ല്‍ മണിയൂര്‍, ചെരങ്ങത്തൂര്‍, എളമ്പിലാട് ദേശങ്ങളില്‍പ്പെട്ട അന്നത്തെ മണിയൂരംശം അതിര്‍ത്തിയായി മണിയുർ പഞ്ചായത്ത് രൂപംകൊണ്ടു. ആദ്യ പ്രസിഡന്‍റായ ഒ. ബാലനെയും വൈസ് പ്രസിഡന്‍റായ മാടത്തില്‍ കുഞ്ഞിക്കണ്ണനെയും പഞ്ചായത്തിലെ മുഴുവന്‍ വോട്ടര്‍മാരും കൊപൊക്കി നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു.
കടപ്പാട് http://www.lsg.kerala.gov.in/pages/history.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | JCPenney Coupons